Sports
ഗോവ: ഐഎഫ്എഫ് സൂപ്പർ കപ്പ് ഫുട്ബോൾ കിരീടം എഫ് സി ഗോവയ്ക്ക് സ്വന്തം. തട്ടകത്തിൽ നടന്ന ആവേശം നിറഞ്ഞ ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ 6-5 സകോറിന് ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയാണ് ഗോവ കപ്പുയർത്തിയത്.
ഗോൾരഹിതമായി മുന്നേറിയ മത്സരം അധിക സമയത്തേക്ക് നീണ്ടെങ്കിലും ഗോൾ വരൾച്ചയ്ക്ക് മാറ്റമുണ്ടായില്ല. തുടർന്ന് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടിലും ശക്തമായ പോരാട്ടം നടന്നു. ഒരു ഘട്ടത്തിൽ 4-4 സ്കോർ തുല്ല്യത പാലിച്ചു.
തുടർന്ന് 5-5 തുല്ല്യത. ആറാം ഗോൾ ഗോവ സ്വന്തമാക്കിയപ്പോൾ ഈസ്റ്റ് ബംഗളാൾ താരത്തിന് ലക്ഷ്യം കാണാനായില്ല.